ഉരഗം

പാരിജാതം പൂത്തൊരു മഴതോർന്ന രാത്രി. പാതിചാരിയ നിന്റെ ജനൽപാളിയിലൂടെ  അരിച്ചിറങ്ങുന്ന വഴിവെളിച്ചം ഇണച്ചേർന്നു തളർന്ന നമ്മുടെ വിരലുകൾ ചുംബിച്ചു ആലസ്യം ഉറങ്ങുന്നു. കെട്ടടങ്ങാത്തൊരു കുന്തരികം പോലെ നീ എന്റെ ഉള്ളിൽ നിന്റെ ഭാഷയിൽ പ്രണയലേഖനങ്ങൾ എഴുതി. എപ്പഴോ തുടങ്ങിയൊരു അലസചുംബനത്തിന്റെ ബാക്കിപത്രമായി എന്റെ മാറിടം അലങ്കരിക്കുന്ന ചുവന്ന പൊട്ടുകളിൽകൂടെ നഘങ്ങൾ ഓടിച്ചു നീ എന്തോ എന്റെ കണ്ണുകളോട് ചോദിക്കാൻ ശ്രമിക്കുന്നത് എനിക്ക് കാണാം. പക്ഷേ ഉടലൊട്ടി ഒന്നായ സുഖമുള്ള ആ തണുപ്പിന്റെ നിശബ്ദത്തയിൽ ഒരു ചോദ്യവും ചേരില്ല. പിന്നെ ഉപ്പൊലിച്ചിറങ്ങിയ ഉടലുകൾ  ഇനിയും വലിച്ചടുപ്പിച്ച് എന്റെ കഴുത്തിന്റെ പിൻഭാഗം ഉരുമ്മി മാറിലേക് നിന്റെ രോമാവൃതമായ കവിളുകൾ ചേർക്കുമ്പോൾ പൊട്ടിവിടരുന്ന എന്റെ രോമാകൂപങ്ങൾക് ഭാഷയില്ലാതെ എന്നെ ഉറ്റുനോക്കുന്ന നിന്റെ കണ്ണുകളെ വായിക്കാം. ഉരഗമായി നാളയിലേക്ക് ഉണരാൻ മഴമേഘങ്ങൾ സൂക്ഷിക്കുന്ന നിന്റെ മിഴികൾ കാമത്തിന്റ ഭാഷയിൽ എന്റെ ചുണ്ടുകളോട് കെഞ്ചുമ്പോൾ തളർന്നുറങ്ങുന്ന എന്റെ ഉടലുകളും ചോദ്യമില്ലാതെ നിന്നിലേക് കാണാതെ ആയിരികാം. കാരണം എന്റെ കയയിൽ ഇപ്പോ ഞാൻ ഇല്ല. 

Comments

Post a Comment

Popular posts from this blog

Death of a Broken Muse

Your me

In Memoriam